About Temple

NARAKATH SREE BHAGAVATHI KSHETHRAM



നാരകത്ത്  ശ്രീ  ഭഗവതി ക്ഷേത്രം  

കോഴിക്കോട് ജില്ലയിൽ നെല്ലിക്കോട് അംശം ദേശത്ത് തൊണ്ടയാട് നാലമ്പലം ജംഗ്ഷൻ അടുത്ത് സ്ഥിതി ചെയ്യുന്ന നാരകത്ത് ശ്രീ ഭഗവതി ക്ഷേത്രം ഏകദേശം ആയിരത്തിലേറെ വർഷം പഴക്കമുള്ളതാണ്.കുല ദേവത ഭദ്രകാളി സ്വഭാവമുള്ള ഭഗവതിയാണ്. അപൂർവ്വമായി പടിഞ്ഞാറു ദർശനമായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തിലെ രണ്ട് പ്രധാന പ്രതിഷ്ഠകളിൽ ഒന്ന് സൗമ്യഭാവത്തിലും മറ്റൊന്ന് രൗദ്ര ഭാവത്തിലുമാണിത് . പണ്ട് കാലങ്ങളിൽ പരദേവതയായി നാല് കുടിക്കാർ ചേർന്ന കുടുംബാംഗങ്ങൾ കൗള സമ്പ്രദായത്തിലാണ് ആരാധന നടത്തിയിരുന്നതെങ്കിലും പിൽക്കാലത്തായി താന്ത്രിക വിധിപ്രകാരം ഉള്ള ക്ഷേത്ര സങ്കല്പത്തിലാണ് പൂജിച്ച ആരാധിച്ചു വരുന്നത്. ഈ ക്ഷേത്രത്തിൻറെ തെക്ക് കിഴക്ക് ഭാഗത്തായി ഗുരു പ്രതിഷ്ഠയും തെക്കുഭാഗത്ത് ഗുളികനും വടക്ക് കിഴക്ക് നാഗ പ്രതിഷ്ഠയും ക്ഷേത്രത്തിൻറെ മുൻഭാഗം താഴെയായി മൂർത്തിയും ഉപദേവതമാരായിട്ടുണ്ട്.മൂർത്തിക്ക അടുത്തായി മണിക്കിണറും ആൽത്തറയും ചേർന്നതാണ് ഈ ദേവഭൂമി.